---
title: "കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ*"
english_title: "Prominent environmental activist CR Neelakandan says that artificial waterways are a step towards destruction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106945/Prominent environmental activist CR Neelakandan says that artificial waterways are a step towards destruction"
published_at: "2023-04-03T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae64341ef7_IMG-20230403-WA0084.jpg"
keywords: []
---

# കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ*

> **Lead Summary:** പാനൂർ :കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ കൃത്രിമജലപാതാ വിരുദ്ധ സംയുക്ത സമരസമിതി മീത്തലെ ചമ്പാട്ടെ പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ :കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ കൃത്രിമജലപാതാ വിരുദ്ധ സംയുക്ത സമരസമിതി മീത്തലെ ചമ്പാട്ടെ പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമ ജലപാത ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വലുതാണ്. കടൽ അടുത്തായതിനാൽ തന്നെ 40 മീറ്റർ ആഴത്തിൽ കുഴിയെടുക്കുമ്പോൾ ഉപ്പുവെള്ളം കയറുമെന്ന കാര്യത്തിൽ സംശയമില്ല. പ്രദേശത്തെ കുടിവെള്ളവും, കൃഷിയും നശിക്കും. മണ്ണ് പോലും ഉപയോഗ്യശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.പി മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സി. ടി. സജിത്, എം. രത്നാകരന്‍, കെ. നാണു മാസ്റ്റർ, പന്ന്യന്നൂര്‍ രാമചന്ദ്രൻ, സന്തോഷ് ഒടക്കാത്ത്, സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് യൂസഫ് ഹാജി , ഋതുവര്‍ണ , പി.വനജ, കെ.പി ശശീന്ദ്രൻ, സികേഷ് മാക്കുനി എന്നിവര്‍ സംസാരിച്ചു. ദിനേശന്‍ പച്ചോൾ സ്വാഗതവും, കെ. പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106945/Prominent environmental activist CR Neelakandan says that artificial waterways are a step towards destruction)